കർഷകർക്കെതിരായ കേസുകളെല്ലാം പിൻവലിക്കും, തോൽവി സമ്മതിച്ച് കേന്ദ്ര സർക്കാർ
December 8, 2021 4:07 pm
0
ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളിൽ പങ്കെടുത്ത കർഷകർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. ഈ കേസുകൾ പിൻവലിക്കുമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന നിലപാട്. കർഷക സംഘടനകൾ നിയോഗിച്ച അഞ്ചംഗ സമിതിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം പുതിയ നിർദേശം മുന്നോട്ടുവച്ചത്.
കേസുകൾ പിൻവലിക്കാം എന്ന സർക്കാർ നിർദ്ദേശത്തെ കുറിച്ച് ചർച്ച നടത്താൻ വിവിധ കർഷക സംഘടനകൾ ഇന്ന് ഡൽഹിയിൽ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചയിൽ സർക്കാർ നിർദ്ദേശത്തെ എങ്ങനെ സമീപിക്കണം എന്ന തരത്തിലുള്ള വിശദമായ ചർച്ചകളുണ്ടാവും. യോഗ തീരുമാനം വൈകിട്ട് കർഷക നേതാക്കൾ വാർത്ത സമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് സൂചന. പ്രക്ഷോഭം അവസാനിപ്പിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂ എന്ന വാദം അംഗീകരിക്കില്ലെന്നു കർഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.