Friday, 24th January 2025
January 24, 2025

ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; നാല് മരണം

  • December 8, 2021 2:23 pm

  • 0

തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്.

എയര്‍ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു. ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ ആണ് തകര്‍ന്നു വീണത്. 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ നാല് പേര്‍ മരണപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ വ്യോമസേനാ അന്വേഷണം പ്രഖ്യാപിച്ചു.

സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ബിപിന്‍ റാവത്തിന് ഗുരുതര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു