Thursday, 23rd January 2025
January 23, 2025

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

  • November 14, 2019 2:00 pm

  • 0

പുനഃപരിശോധന ഹരജികള്‍ പരിശോധിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്.കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്യുവതീ പ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയില്‍ തന്നെ വ്യക്‌തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, .എന്‍ ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബഞ്ചിലെ മറ്റുള്ളവര്‍. യുവതീ പ്രവേശനത്തെ നേരത്തേ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹരജി‌യില്‍ വാദം കേള്‍ക്കവേ മലക്കം മറിഞ്ഞിരുന്നു. സംസ്ഥാനസര്‍ക്കാര്‍ യുവതീപ്രവേശത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ‌ചെയ്തു