Tuesday, 22nd April 2025
April 22, 2025

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 84 ദിവസം തന്നെ: വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് കോടതി റദ്ദാക്കി

  • December 3, 2021 12:18 pm

  • 0

കൊച്ചി:കൊവിഷീല്‍ഡ് രണ്ട് ഡോസ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.

കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിള്‍ ബെഞ്ച് കുറച്ചിരുന്നു.

ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍. ഉത്തരവോടെ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.