‘ജസ്റ്റിസ് ഫോര്‍ ഫാത്തിമ ലത്തീഫ്’
November 14, 2019 11:39 am
0
മദ്രാസ് െഎ.െഎ.ടി വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം ശക്തം. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന രീതിയിലാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഭവത്തെ ഏറ്റെടുത്തിരിക്കുന്നത്. ആത്മഹത്യക്ക് പിന്നില്‍ അധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഐ.ഐ.ടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്.
ഫാത്തിമ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഊന്നിപറയുന്നു. ‘ ഇതൊരു ആത്മഹത്യയല്ല. സ്ഥാപന സംവിധാനം നടത്തിയ കൊലയാണ്. അവള്‍ നിലനില്‍ക്കുന്ന സംവിധാനത്തെ വെല്ലുവിളിച്ചതിനാണ് അവളെ അവര്‍ കൊന്നത്. മുസ്ലിമായതിെന്റ പേരില്‍ അവളെ അധിക്ഷേപിച്ചവരെ മദ്രാസ് ഐ.ഐ.ടി അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം‘ ജസ്റ്റിസ് ഫോര്‍ ഫാത്തിമ ലത്തീഫ് എന്ന ഹാഷ് ടാഗോടു കൂടി ഒസാമ ഷെയ്ഖ്എന്ന ട്വിറ്റര്‍ ഉപയോക്താവ് ആവശ്യപ്പെടുന്നു.
അതേസമയം, ഒന്നാം വര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എ ഇേന്റണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് െപാലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
മകള്‍ക്ക് നീതി തേടി ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേസില്‍ തമിഴ്നാട് പൊലീസിെന്റ അന്വേഷണത്തില്‍ കേരള സര്‍ക്കാറിെന്റ ഇടപെടല്‍ വേണമെന്ന്ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിട്ടുണ്ട്. ‘എെന്റ മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭനാണ്‘ എന്ന് ഫാത്തിമ തെന്റ ഫോണില്‍ രേഖപ്പെടുത്തിയിരുന്നു.
ഒന്നാം വര്‍ഷ എം.എ ഹ്യൂമാനിറ്റീസ് (ഇന്റേഗ്രറ്റഡ്) വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാത്തിമയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന്, മാതാവ് സജിത ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രഫ. ലളിതാ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്തെന്ന വിവരം അറിയിച്ചത്. അതിനുമുമ്ബ് സുഹൃത്തുക്കളെ പലരെയും വിളിച്ചെങ്കിലും ആരും എടുക്കാന്‍ തയാറായില്ല. വെള്ളിയാഴ്ച മാതാവുമായി ഫാത്തിമ സംസാരിച്ചിരുന്നു. പരീക്ഷക്ക് തയാറെടുക്കേണ്ടതുകൊണ്ട് ഫോണ്‍ ഒാഫ് ചെയ്യുകയാണെന്നും അറിയിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കാന്‍ പൊലീസിെന്റ നിര്‍ദേശപ്രകാരം ഇരട്ട സഹോദരി അയിഷ ഫോണ്‍ ഒാണ്‍ ചെയ്തപ്പോഴാണ് ‘sudarsan Padmanabhan is the cause of my death p.s check my samsung note’ എന്ന സന്ദേശം കാണാനായത്