നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു
November 13, 2019 5:03 pm
0
വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ താരം ആരാധക ശ്രദ്ദ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല അവതാരികയായും ടിക്ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ആരാധകരുടെ ശ്രദ്ദ നേടിയിരുന്നു. താരം നല്ലൊരു നര്‍ത്തകി കൂടിയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. വനിതയുടെ ഇത്തവണത്തെ ലക്കത്തിലും താരം തന്റെ വിവാഹ സ്വപ്‌നങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. താരപുത്രന്മാരും പുത്രിമാരുമെല്ലാം മലയാള സിനിമയിലേക്ക് സജീവമാകുമ്ബോഴാണ് ശ്രീലക്ഷ്മി തന്റെ വിവാഹ വാര്‍ത്തയുമായി വരുന്നത്. സിനിമയില്‍ അധികമങ്ങ് അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പേ താരം കുടുംബിനിയാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രിയതമനോടൊപ്പം കൈകള്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ താഴെയായി അടിക്കുറിപ്പും എഴുതിയിട്ടുണ്ട്.ഈ ദിവസം മുതല്‍ ഞാന്‍ ഒറ്റയ്ക്കല്ല..
നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ആവശ്യമാണ്– ശ്രീലക്ഷ്മി കുറിച്ചു. കുറച്ച് അധികം കാലമായി താരം മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ട്. വിവാഹ വാര്‍ത്തയും അനുബന്ധിച്ചുള്ള വിവരങ്ങളും ഒന്നും ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല. വാര്‍ത്തകള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. മാത്രമല്ല നിരവധി പേരാണ് താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.