Thursday, 23rd January 2025
January 23, 2025

കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു ; പെൻഷൻ നൽകാനും തീരുമാനം

  • November 17, 2021 3:10 pm

  • 0

തിരുവനന്തപുരം: നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി..സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.