Thursday, 23rd January 2025
January 23, 2025

കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

  • November 13, 2019 4:00 pm

  • 0

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തി. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ കെ.ആര്‍. പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെയും വോട്ട് യു.ഡി.എഫിന് കിട്ടി.

37 കൗണ്‍സിലര്‍മാരാണ്​ ഭരണപക്ഷത്തുണ്ടായിരുന്നത്​​. അട്ടിമറി പ്രവചിച്ചിരുന്നെങ്കിലും 37 വോട്ടും യു.ഡി.എഫ് നേടി. ഇടതു മുന്നണിക്കായി മല്‍സരിച്ച സി.പി എമ്മിലെ കെ.ജെ. ആന്‍റണിക്ക്​ 34 വോട്ടുകളാണ്​ ലഭിച്ചത്​. രണ്ട്​ അംഗങ്ങളുള്ള ബി.ജെ.പി വോ​ട്ടെടുപ്പില്‍നിന്ന്​ വിട്ടു​ നിന്നു.

ഒൗദ്യോഗിക ഫല പ്രഖ്യാപനം കഴിഞ്ഞതോടെ കെ.ആര്‍.പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു.​

ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് എം.എല്‍.എ ആയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നഗരത്തിലെ വെള്ളക്കെട്ടും കോര്‍പറേഷന്‍ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോഷവും യു.ഡി.എഫ്​ സ്​ഥാനാര്‍ഥി ടി.ജെ. വിനോദി​​െന്‍റ വിജയത്തിലും പ്രതിഫലിച്ചു. ഇതേതുടര്‍ന്ന്​ മേയര്‍ സൗമിനി ജയിന്‍ സ്​ഥാനം ഒഴിയണമെന്ന്​ സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും ആവശ്യമുയര്‍ന്നിരുന്നു.