ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം
November 13, 2019 2:05 pm
0
ടൈപ്പ് 2 ഡയബറ്റിസ് എന്ന രോഗത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. അമിതവണ്ണമുള്ളവരില്‍, കൂടിയ രക്തസമ്മര്‍ദ്ദമുള്ളവരില്‍, രക്തത്തില്‍ കൊഴുപ്പ് കൂടുതലുള്ളവരില്‍, അണ്ഡാശയ മുഴകള്‍ ഉള്ളവരില്‍, മാനസികസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ എല്ലാം ടൈപ്പ് ടു ഡയബറ്റിസിന്റെ വിളയാട്ടം കാണപ്പെടുന്നുണ്ട്. പ്രമേഹത്തിന്റെ പ്രതിസന്ധികള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും എങ്ങനെ ഇത് നിയന്ത്രിക്കാം എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.
പ്രമേഹം വരാതെ സൂക്ഷിക്കുക, വന്നവരില്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുക, മാത്രമല്ല പൂര്‍ണമായും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ പ്രമേഹത്തോട് അനുബന്ധിച്ച് പല അനാരോഗ്യകരമായ അവസ്ഥകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. എപ്പോഴും പ്രമേഹം ശ്രദ്ധിക്കണം. പരിശോധിച്ച് കൊണ്ടിരിക്കണം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ ശീലവും എല്ലാം നമ്മളെയെല്ലാവരേയും വലക്കുന്ന ഒന്നാണ്.
എന്നാല്‍ ഇനി ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് നമ്മുടെ ശരീരത്തില്‍ കൂടെക്കൂട്ടിയിരിക്കുന്ന ടൈപ്പ് ടു പ്രമേഹത്തെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഒന്ന് അറിഞ്ഞിരിക്കാവുന്നതാണ്.
അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ടൈപ്പ് ടു ഡയബറ്റിസ് അനാരോഗ്യകരമായ ചില പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ഹൃദയാഘാതം
ഹൃദയാഘാതം ടൈപ്പ് ടു ഡയബറ്റിസ് ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവരില്‍ ഹൃദയത്തിന്റെ അനാരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹത്തിന്റെ അളവ് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ അത് അല്‍പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നെഞ്ചില്‍ തോന്നുന്നുണ്ടെങ്കിലും അമിതക്ഷീണവും തളര്‍ച്ചയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ടൈപ്പ് 2 പ്രമേഹം പോലുള്ളവരില്‍ ഇത്തരം അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
പക്ഷാഘാതം
പക്ഷാഘാതം പോലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിന് നമുക്ക് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പ്രമേഹ രോഗികളില്‍ പ്രതീക്ഷിക്കേണ്ട ഒരു പ്രധാന അപകടമാണ്പലപ്പോഴും പക്ഷാഘാതം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വില്ലനാവുന്നുണ്ട് ടൈപ്പ് 2 പ്രമേഹം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കുക.
പക്ഷാഘാതത്തെ പേടിക്കേണ്ടവര്‍
മുഖത്തും കൈകാലുകളിലും തളര്‍ച്ചയും ക്ഷീണവും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോവുന്നത് പോലെ തോന്നുക, എപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുക,, സംസാരിക്കുന്നതിനും കാര്യങ്ങള്‍ ചെയ്യുന്നതിനും ശേഷിക്കുറവ് അനുഭവപ്പെടുക എന്നതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹബാധിതരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ പക്ഷാഘാതത്തെ പേടിക്കേണ്ടവര്‍ തന്നെയാണ്.