ലക്കി സിംഗായി മോഹൻലാൽ; ‘മോൺസ്റ്റർ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
November 10, 2021 11:49 am
0
മോഹൻലാലിന്റെ പുതിയ ചിത്രം ‘മോൺസ്റ്ററിന്റെ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഗംഭീര മേക്കോവറിലാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെടുന്നത്.
സിഖ് മത വിശ്വാസിയെപ്പോലെ ദസ്തർ ധരിച്ച താരത്തിന്റെ ചിത്രം മിനിട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. അദ്ദേഹത്തിന്റെ കൈയിൽ ഒരു തോക്കും കാണാം. സിനിമയുടെ ചിത്രീകരണം ഇന്ന് തന്നെ ആരംഭിക്കുമെന്ന് മോഹൻലാൽ അറിയിച്ചു.