Thursday, 23rd January 2025
January 23, 2025

മരക്കാര്‍ തിയറ്ററിലേക്കില്ല; റിലീസ്‌ ഒടിടി വഴിതന്നെ

  • November 5, 2021 4:10 pm

  • 0

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിംചേംബര്‍.

തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും, തിയറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ ഇതോടെ നിര്‍ത്തുകയാണെന്നും ഫിലിംചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു.

നഷ്ടം വന്നാല്‍ തിയറ്റര്‍ ലാഭത്തില്‍നിന്ന് നിര്‍മാതാവിന് പത്ത് ശതമാനം നല്‍കണം എന്നായിരുന്നു ഉടമകളോടുള്ള ആവശ്യം. നഷ്ടം വരാന്‍ സാധ്യതയില്ലാത്ത സിനിമയാണ്. എന്നാല്‍ അതും തിയറ്റര്‍ ഉടമകള്‍ക്ക് സ്വീകാര്യമായില്ല. സര്‍ക്കാരിനെയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. കൂടെനിന്ന് മന്ത്രി സജി ചെറിയാനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട് സുരേഷ് കുമാര്‍ പറഞ്ഞു.

ഇതോടെ മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് ഉറപ്പായി. ആമസോണ്‍ പ്രൈമില്‍ ആയിരിക്കും സിനിമ എത്തുക എന്നാണ് വിവരം. തീയതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. മുന്‍കൂര്‍ തുകയായി 40 കോടിആവശ്യപ്പെട്ട നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഒടുവില്‍ 15 കോടി എന്നതിലേക്ക് എത്തിയിരുന്നു. അതും തിയറ്റര്‍ ഉടമകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടം സംഭവിച്ചാല്‍ തിയറ്റര്‍ വിഹിതത്തില്‍നിന്ന് നിശ്ചിത തുക നല്‍കാണമെന്ന ആന്റണി പെരുമ്ബാവൂരിന്റെ ആവശ്യം തിയറ്റര്‍ ഉടമകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ സിനിമ സംഘടനകള്‍ തമ്മിലും പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന് സാധിക്കില്ലെന്നും മരയ്ക്കാര് ഒടിടി പ്ലാറ്റ്ഫോമുകളില് റിലീസ് ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും കുറച്ച്‌ ദിവസങ്ങള്ക്ക് മുന്പ് ആന്റണി പെരുമ്ബാവൂര് വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില് കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകള് തുറന്നത്. എന്നാല് ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകള് റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാര് പോലൊരു ചിത്രം റിലീസിനെത്തിയാല് പ്രേക്ഷകര് കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്.

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്മിച്ചത്. ഏകദേശം രണ്ടരവര്ഷം കൊണ്ടാണ് ചിത്രം പൂര്ത്തിയാക്കിയത്. മോഹന്ലാലിനെ പുറമേ മഞ്ജു വാര്യര്, അര്ജുന് സര്ജ, പ്രഭു, കീര്ത്തി സുരേഷ്, പ്രണവ് മോഹന്ലാല്, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില് ഷെട്ടി, നെടുമുടി വേണു, ഫാസില് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില് അണിനിരക്കുന്നുണ്ട്.