രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത് പീഡനം; സഹോദരന്‍ പിടിയില്‍
November 13, 2019 7:00 pm
0
രണ്ടുവയസുകാരിയെ സഹോദരന്‍ കൊല്ലം കടയ്ക്കലില്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാനെത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്. കതകു തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു.
അവരെത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത്. ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞ് വീട്ടില്‍ തന്നെ ഇരുത്തിയശേഷം പോലീസിനെ വിവരമറിയിച്ചു. ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കുപറ്റിയെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.