വിരാട് കൊഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയ്ക്കുമെതിരെ ബലാത്സംഗ ഭീഷണി
November 3, 2021 11:16 am
0
ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കും എതിരെ ബലാത്സംഗ ഭീഷണി.
സോഷ്യല്‍ മീഡിയയിലൂടെയുളള ഭീഷണിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു.
ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം കോഹ്ലിക്കും മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘കോഹ്ലിയുടെ ഒമ്ബത് മാസം പ്രായമായ മകള്‍ക്ക് എതിരെ വളരെ മോശം രീതിയിലുളള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇത് ലജ്ജാകരമായ കാര്യമാണ്‘ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാനും ഇവര്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു.
നിരവധി തവണ രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചവരാണ് നമ്മുടെ ഇന്ത്യന്‍ ടീം പിന്നെ എന്തു കൊണ്ടാണ് തോല്‍വിയില്‍ ഇത്തരം വില കുറഞ്ഞ കളിയാക്കലുകള്‍ എന്നും സ്വാതി മാലിവാള്‍ ട്വീറ്റിലൂടെ ചോദിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പും അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ വിവരങ്ങളും നല്‍കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.