Thursday, 23rd January 2025
January 23, 2025

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

  • November 13, 2019 8:00 pm

  • 0

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടര്‍ന്നു അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്ബറുകളില്‍ നിന്ന് വീട്ടമ്മയ്ക് അശ്ളീല മെസേജുകളും വിഡിയോയും വന്നത്. ഫേസ്ബുക്കില്‍ നിന്നുള്ള മകളുടെ ഫോട്ടോ ഉപയോഗിച്ചു അശ്ളീല ഫോട്ടോ നിര്‍മിച്ചു പലര്‍ക്കും അയച്ചുകൊടുത്തെന്നും വീട്ടമ്മ പരാതിപ്പെട്ടു.

പ്രതിയുടെ കൂര്‍മ്മ ബുദ്ധിയാണ് പോലീസിനെ ചുറ്റിച്ചത്. വര്ഷങ്ങള്ക്കു മുന്‍പ് വാടകയ്ക്കു താമസിച്ച വീട്ടിലെ വിലാസം ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് തരപ്പെടുത്തിയത്. പ്രതിയുമായി ബന്ധപെട്ടു പൊലീസിന് ആകെ ലഭിച്ച തെളിവ് പ്രതിയുടെ ശബ്ദത്തിലുള്ള വാട്സ് ആപ് വോയിസ് മെസ്സേജ് മാത്രമായിരുന്നു. അങ്കമാലിയില്‍ സോളാര്‍ ഹീറ്ററുകളും അനുബന്ധ സാധനങ്ങളും വിറ്റിരുന്ന പ്രതിയെ പോലീസ് പിടിച്ചത് ശബ്ദ സന്ദേശം അങ്കമാലിയിലെ വിവിദ പ്രദേശങ്ങളില്‍ കേള്‍പ്പിച്ചാണ്.

ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, കൊട്ടാരക്ക സിഐ റോയ്, ആളൂര്‍ എസ് .ഐ സുശാന്ത് , ക്രൈം സ്‌ക്വാഡ് എഎസ്‌ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മദപ്പാട്ടില്‍, റോയ് പൗലോസ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.