Thursday, 23rd January 2025
January 23, 2025

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

  • October 27, 2021 4:17 pm

  • 0

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിവടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കമെന്ന നിലയിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 17 മുതല്‍ 198 കേസുകളാണ് ആകെ സ്ഥിരീകരിച്ചിരിക്കുന്നത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലാന്‍സൗവില്‍ മാത്രം 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്ത് കടക്കിലും ഇവിടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് അവശ്യ സാധനങ്ങള്‍ക്കോ വൈദ്യചികിത്സയ്ക്കോ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണമെന്നും അധികൃതര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. നഗരത്തിലെ ബസ്, ടാക്‌സി സേവനങ്ങളും ഇതിനോടകം നിര്‍ത്തിവച്ചിട്ടുണ്ട്.