ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല
October 27, 2021 11:41 am
0
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല. വാക്സിന്‍ അംഗീകാരം നല്‍കുന്നതിന് മുമ്ബായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക്ക് അപേക്ഷ നല്കിയത്. വാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയിരുന്നു. അംഗീകാരം ലഭിക്കാത്തതിനാല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.
കൊവാക്സിന് ആഗോളതലത്തില്‍ അംഗീകാരം നല്‍കുന്നതിന് മുമ്ബ് ഒരു അന്തിമ റിസ്ക് ബെനഫിറ്റ് വിലയിരുത്തല്‍ കൂടി നടത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് ഈയാഴ്ച അവസാനത്തോടു കൂടി വിവരങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതി അറിയിച്ചു.