Tuesday, 22nd April 2025
April 22, 2025

പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

  • November 13, 2019 9:00 pm

  • 0

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34 കാരിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 13, 15 വയസുള്ള രണ്ടു പെണ്‍കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റി.

കണ്ണൂര്‍ വളപട്ടണത്തില്‍ താമസിച്ചിരുന്ന സമയത്തും മാതാവ് കാമുകന് പണത്തിന് വേണ്ടി മക്കളെ കാഴ്ച വെച്ചതായി പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്സംഭവത്തെ തുടര്‍ന്ന് 34കാരിയായ അമ്മയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പട്ടിക വര്ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് പരാതികാര്‍.