രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് ; 318 മരണം
September 24, 2021 11:19 am
0
ന്യൂഡല്‍ഹി: രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 318 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു .ഇതോടെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,46,368 ആയി. 32,542 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 97.78 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇതോടെ, നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,00,162 ആയി. 188 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ചികിത്സയിലുള്ള രോഗികളുടെ എണ്ണമാണിത്. അതേസമയം, കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ 7,22,0642 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 84 കോടി (84,15,18,026) പിന്നിട്ടു .