Friday, 24th January 2025
January 24, 2025

തിരിച്ചടിക്കുമെന്ന് ഇന്ത്യ ; കോ​വി​ഷീ​ല്‍​ഡി​ന് ബ്രിട്ടനില്‍ അം​ഗീ​കാരം

  • September 22, 2021 4:25 pm

  • 0

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍ഡ് പ്രതിരോധ വാക്സിനെ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ്രി​ട്ട​ന്‍കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ബ്രി​ട്ട​ന്‍‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ കഴിഞ്ഞ ദിവസം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു തൊട്ടു ​പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​ന്‍ നി​ല​പാ​ട് തി​രു​ത്തി​യ​ത്.

ഇ​തോ​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ യുകെയില്‍ ആവശ്യമില്ല . അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​ന്‍ ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര​യ്ക്ക് അ​നു​മ​തി​യാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രാ​നു​ണ്ട്.

നി​യ​മാ​നു​സൃ​ത​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ആ​യി കോ​വി​ഷീ​ല്‍​ഡി​നെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള യു​കെ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ശ്യം​ഘ്‌​ല ചൂണ്ടിക്കാട്ടിയിരുന്നു .

ബ്രി​ട്ട​നി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തും കോ​വി​ഷീ​ല്‍​ഡ് അം​ഗീ​ക​രി​ക്കാ​ത്ത​തും വി​വേ​ച​ന​പ​ര​മാ​യ ന​യ​മാ​ണ്. യു​കെ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ക്ക് ഇത് സമ്മര്‍ദം ചെലുത്തുന്നു . “പ​ര​സ്പ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ടെന്നും ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ വ്യക്തമാക്കിയിരുന്നു.

കോ​വി​ഷീ​ല്‍​ഡ് ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യി ക​ണ​ക്കാ​ക്കി​യാ​ണു യു​കെ​യി​ല്‍ പ​ത്തു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. കൂടാതെ യാ​ത്ര​യ്ക്കു മു​ന്പും ശേ​ഷ​വും കോ​വി​ഡ് നെ​ഗ​റ്റീ​വ് ടെ​സ്റ്റു​ക​ളും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രുന്നു.

ഓ​ക്സ്ഫ​ഡ്അ​സ്ട്ര സെ​ന​ക വാ​ക്സി​ന്‍ യു​കെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തേ ക​ന്പ​നി ഇ​ന്ത്യ​യി​ലെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് യു​കെ അം​ഗീ​കാ​രം നി​ഷേ​ധി​ച്ചി​രു​ന്ന​ത്.