ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ജയം; പിന്നാലെ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ
September 22, 2021 2:15 pm
0
ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. ഇക്കാര്യം ഐപിഎല്‍ ഭരണ സമിതി അവരുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഐപിഎല്‍ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവര്‍ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന് ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നില്‍ തവണ ആവര്‍ത്തിക്കുമ്ബോള്‍ ക്യാപ്റ്റന് പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും.
ഇന്നലെ ദുബൈയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തത്.