Thursday, 23rd January 2025
January 23, 2025

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

  • September 20, 2021 12:59 pm

  • 0

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്.

പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിജയ് രംഗത്തുവന്നിരുന്നു. തനിക്ക് പാര്‍ടിയുമായി ബന്ധമില്ലെന്നായിരുന്നു നടന്റെ പ്രതികരണം.