രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം
September 20, 2021 12:39 pm
0
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 30,256 പുതിയ കോവിഡ് കേസുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 295 മരണവും റിപ്പോര്‍ട്ട് ചെയ്തു.
പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ രോഗികള്‍.