Thursday, 23rd January 2025
January 23, 2025

ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലി ഒഴിയുന്നു

  • September 20, 2021 11:46 am

  • 0

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകസ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നുഈ സീസണൊടുവില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു.

എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്‌ലി നന്ദി പറഞ്ഞു. ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിയണമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ജോലി ഭാരത്തെക്കുറിച്ച്‌ ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് കോഹ്‌ലി പറഞ്ഞിരുന്നു. ഒമ്ബത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ടി20 ബാറ്റ്സ്മാനായി തുടരാനാണ് താല്‍പര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.