സി.ബി.ഐ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം
September 17, 2021 4:24 pm
0
ന്യൂഡല്‍ഹി: സി.ബി.ഐയുടെ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്മെന്റ് ഏരിയയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ്.കെ. ദുആ പറഞ്ഞു. ജൂലൈ എട്ടിനും ഇവിടെ തീപിടിച്ചിരുന്നു.
അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനകമാണ് തീയണച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. രാവിലെ 11.36 ഓടെയാണ് വിവരം തങ്ങളെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.