ഐ.പി.എല്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം
September 17, 2021 3:47 pm
0
ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിെന്റ 14ാം എഡിഷെന്റ ബാക്കി മത്സരങ്ങള്‍ ഞായറാഴ്ച യു.എ.ഇയില്‍ തുടങ്ങുേമ്ബാള് പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷന് വേണ്ട. ഐ.പി.എലിന് കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ടിക്കറ്റ് ബുക്കിങ് ചെയ്യുന്ന ഭാഗത്താണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച തുടങ്ങി. 200 ദിര്‍ഹം മുതലാണ് നിരക്ക്. ഒരുമിച്ച് ടിക്കറ്റെടുക്കുേമ്ബാള് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. www.iplt20.com, PlatinumList.net എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ്.
പ്രധാന നിര്‍ദേശങ്ങള്‍
•വാക്സിനേഷെന്റ രണ്ടു ഡോസും പൂര്‍ത്തീകരിച്ചിരിക്കണം
•മറ്റ് രാജ്യങ്ങളില്നിന്നെത്തുന്നവ ര്‍ സര്‍ക്കാര്‍ അംഗീകൃത വാക്സിനേഷന്
എടുത്തിരിക്കണം
•പന്ത്രണ്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷന് വേണ്ട
•ദുബൈയിലെ മത്സരങ്ങള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല
•രണ്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ട
•ടിക്കറ്റ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം
•മത്സരത്തിന് മുേമ്ബ സ്റ്റേഡിയത്തില്‍ എത്തുന്നത് ഉചിതം
•മൂന്ന് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം