Tuesday, 22nd April 2025
April 22, 2025

പ്രതിദിന കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്ന് ; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

  • September 17, 2021 12:57 pm

  • 0

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവരാജ്യത്തെ മൊത്തം പ്രതിദിന കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.

വ്യാഴാഴ്ച ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. അതെ സമയം മിസോറാം,കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10,000 സജീവ കേസുകളാണുള്ളത്.

രോഗബാധ കുറഞ്ഞുവരുന്നതിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് കേരളത്തിലുള്ളത് .ഉത്സവകാല സീസണായ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. അതെ സമയം കേരളത്തിലെ കോവിഡ് കേസുകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.