രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ്
September 17, 2021 11:33 am
0
രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
3,39,056 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,950 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പോസ്റ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ ആകെ എണ്ണം 77കോടി 24 ലക്ഷം കടന്നു.