രാജ്യത്ത് 27,176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
September 15, 2021 2:51 pm
0
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. 38,012 പേര് കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തര്‍ 3,25,22,171 ആയിട്ടുണ്ട്. 284 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497.
കഴിഞ്ഞ നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം 30,000ല്‍ താഴെയാണ്. നിലവില്‍ 3,51,087 പേരാണു ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്. 16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും മൂന്നു ശതമാനത്തില്‍ താഴെയാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും.