Thursday, 23rd January 2025
January 23, 2025

ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്​ യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി നായക സ്​ഥാനം ഒഴിയുമെന്ന്​

  • September 13, 2021 4:44 pm

  • 0

ന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന്​ റിപ്പോര്‍ട്ട്​ഓപണറും ഉപനായകനുമായ രോഹിത്​ ശര്‍മയാകും പുതിയ നായകന്‍.

ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്​ഥാനം ഒഴിയുമെന്ന്​ ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച്‌​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്​തു.

നിലവില്‍ 32കാരനായ കോഹ്​ലിയാണ്​ മൂന്ന്​ ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്​. ഏറെ നാളായി കോഹ്​ലി ഇതുസംബന്ധിച്ച്‌​ ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ആസ്​ട്രേലിയയില്‍ വെച്ച്‌​ ധോണി ടെസ്റ്റ്​ നായക സ്​ഥാനം ഒഴിഞ്ഞതോടെയാണ്​ കോഹ്​ലി നായക സ്​ഥാനത്ത്​ അവരോധിക്കപ്പെട്ടത്​. 2017ലാണ്​ മൂന്ന്​ ഫോര്‍മാറ്റിലെയും നായകനായത്​.

65 ടെസ്റ്റ്​ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്​ലി 38 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്​ലിക്ക്​ കീഴില്‍ കളിച്ച 95 ഏകദിനങ്ങളില്‍ 65ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 45 ട്വന്‍റി20കളില്‍ 29ലും ഇന്ത്യക്കായിരുന്നു ജയം.

രണ്ട്​ ലോകകപ്പുകള്‍ മുന്നിലുള്ളതിനാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികവിലേക്കുയരണമെന്നാണ്​ കോഹ്​ലിയുടെ ചിന്ത. 2022ല്‍ ട്വന്‍റി20 ലോകകപ്പും2023ല ഏകദിന ലോകകപ്പുമാണ്​ ലക്ഷ്യം​. ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രോഹിത്ത്​ ശര്‍മയും മികച്ച ഫോമിലാണ്​.

.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തുടര്‍ച്ചയായി കിരീട ജേതാക്കളാക്കുന്ന രോഹിത്തിന്‍റെ ക്യാപ്​റ്റന്‍സി മികവിനെ കുറിച്ച്‌​ ആര്‍ക്കും വിശദീകരിച്ച്‌​ കൊടുക്കേണ്ട കാര്യമില്ല. കോഹ്​ലിയുടെ അഭാവത്തില്‍ 10 ഏകദിനങ്ങളില്‍ രോഹിത്തിന്‍റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ​ എ​ട്ടെണ്ണത്തിലും വിജയിച്ചു. 19 ട്വന്‍റി20കളില്‍ 15ലും വിജയിച്ച ഇന്ത്യ നാലെണ്ണത്തില്‍ മാത്രമാണ്​ തോറ്റത്​. .പി.എല്ലില്‍ 123 മത്സരങ്ങള്‍ നയിച്ച രോഹിത്ത്​ 74 മത്സരങ്ങളില്‍ വിജയിച്ചു.

2018ല്‍ ശ്രീലങ്കയില്‍ നടന്ന നിദാഹസ്​ ട്രോഫിയും യു..ഇയില്‍ നടന്ന ഏഷ്യ കപ്പും രോഹിത്തിന്‍റെ കീഴിലാണ്​ ഇന്ത്യ സ്വന്തമാക്കിയത്​. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്‍ കിരീടത്തിലേക്ക്​ നയിച്ച രോഹിത്ത്​ ടൂര്‍ണമെന്‍റ്​ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനായാണ്​ വിലയിരുത്തപ്പെടുന്നത്​. ട്വന്‍റി20 ലോകകപ്പില്‍ മെന്‍ററുടെ റോളില്‍ മുന്‍ നായകന്‍ എം.എസ്​. ധോണി ടീമിനൊപ്പമുണ്ടാകുമെന്നത് വലിയ ആത്മവിശ്വാസമാണ്​. ​