Thursday, 23rd January 2025
January 23, 2025

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കില്ലെന്ന് സൂചന

  • September 13, 2021 2:10 pm

  • 0

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഐപിഎലില്‍ കളിക്കുന്ന പത്തോളം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും.

ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നീ താരങ്ങള്‍ നേരത്തെ ഐപിഎലില്‍ നിന്ന് പിന്മാറിയിരുന്നു. ഇവരില്‍ ജോഫ്ര പരുക്കേറ്റതിനാലും സ്റ്റോക്സ് മാനസികാരോഗ്യം പരിഗണിച്ച്‌ ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാല ഇടവേള എടുത്തതിനാലുമാണ് പിന്മാറിയത്.

പിന്നീട്, രണ്ടാമത്തെ കുഞ്ഞിന്‍്റെ ജനനവുമായി ബന്ധപ്പെട്ട് ജോസ് ബട്‌ലറും ഐപിഎലില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നറിയിച്ചു. എന്നാല്‍, മൊയീന്‍ അലി, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഓയിന്‍ മോര്‍ഗ, ടോം കറന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഐപിഎലില്‍ കളിക്കുന്നുണ്ട്. ഇവരില്‍ ആര്‍സിബിയുടെ ജോര്‍ജ് ഗാര്‍ട്ടണ്‍ മാത്രമാണ് ഇംഗ്ലണ്ടിന്‍്റെ ടി-20 സ്ക്വാഡില്‍ ഇല്ലാത്ത ലോകകപ്പ് താരം. അതുകൊണ്ട് തന്നെ ഗാര്‍ട്ടണ്‍ ഒഴികെ ബാക്കി എല്ലാവരെയും ഇസിബി തിരിച്ചുവിളിക്കാന്‍ ഇടയുണ്ട്.

ഒക്ടോബര്‍ 8നാണ് ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുക. ടി-20 പരമ്ബരക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുക ഒക്ടോബര്‍ 9ന്. ഒക്ടോബര്‍ 10 മുതല്‍ 15 വരെ ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ നടക്കും. 13, 14 തീയതികളില്‍ ഇംഗ്ലണ്ട്പാകിസ്താന്‍ ടി-20 മത്സരങ്ങള്‍ നടക്കും. അതുകൊണ്ടുള്ള ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പരമ്ബരയില്‍ പങ്കെടുക്കാനായി ഇസിബി താരങ്ങളെ തിരിച്ചുവിളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സെപ്റ്റംബര്‍ 19 മുതല്‍ ദുബൈയിലാണ് ഐപിഎല്‍ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് ഐപിഎല്‍ സീസണ്‍ പാതിയില്‍ വച്ച്‌ നിര്‍ത്തിയത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയര്‍ മത്സരവും ദുബൈയില്‍ നടക്കും.