Friday, 24th January 2025
January 24, 2025

രാജ്യത്ത് 24 മണിക്കൂറിനിടെ 27,254 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

  • September 13, 2021 1:08 pm

  • 0

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തുഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,42,874 ആയി.

37,687 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,74,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1.13 ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം 12,08,247 സാംപിളുകളാണ് പരിശോധിച്ചത്.