കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ
November 13, 2019 1:00 pm
0
കര്‍ണാടകയില്‍ 17 എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കോടതിവിധി ബിജെപിക്ക് ഇപ്പോള്‍ ആശ്വാസകരമാണ്.
കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നും മുന്‍ സ്പീക്കര്‍ രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. കൂറുമാറിയ എംഎല്‍എമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാന്‍ മുന്‍ സ്പീക്കര്‍ക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.