ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി
September 10, 2021 4:24 pm
0
മാഞ്ചസ്റ്റര്‍ ∙ ഇന്ത്യന്‍ ടീമില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ഇന്നു മുതല്‍ 14 വരെ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നതില്‍ വിമുഖത വ്യക്തമാക്കി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവില്‍ കമന്റേറ്റര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക് ട്വീറ്റ് ചെയ്തിരുന്നു.
മത്സരം ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന് ഇംഗ്ലിഷ് ബോര്‍ഡ് ആദ്യം പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ ഭാഗം നീക്കി. ടീമില്‍ കോവിഡ് പടര്‍ന്നുപിടിക്കുമെന്ന ആശങ്ക നിമിത്തം ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ഇംഗ്ലിഷ് ബോര്‍ഡ് വിശദീകരിച്ചു. ഇതിനു പിന്നാലെ, പിന്നീട് സൗകര്യപ്രദമായ സമയത്ത് അഞ്ചാം ടെസ്റ്റ് കളിക്കാന്‍ ഇംഗ്ലിഷ് ബോര്‍ഡിനെ സന്നദ്ധത അറിയിച്ചതായി ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം മനസ്സിലാക്കി സഹകരിച്ച ഇംഗ്ലണ്ടിന് ബിസിസിഐയും നന്ദിയും അറിയിച്ചു. നിലവില്‍ രണ്ടു ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യ പരമ്ബരയില്‍ 2-1ന് മുന്നിലാണ്. ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഒരാള്‍കൂടി കോവിഡ് ബാധിതനായതോടെയാണ് ഇന്ന് ആരംഭിക്കേണ്ട ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ ഫിസിയോ യോഗേഷ് പര്‍മാര്‍ കോവിഡ് പോസിറ്റീവായതോടെ ഇന്നലത്തെ പരിശീലനം ഇന്ത്യന്‍ ടീം ഉപേക്ഷിച്ചിരുന്നു.