Thursday, 23rd January 2025
January 23, 2025

ജോ ബൈഡനെ സെക്കന്‍ഡുകള്‍ക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

  • September 10, 2021 3:45 pm

  • 0

ഫ്ലോറിഡ: ബോക്​സിങ്​ മത്സരം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനെ സെക്കന്‍ഡുകള്‍ കൊണ്ട്​ ഇടിച്ചിടുമെന്ന്​ ഡൊണാള്‍ഡ്​ ട്രംപ്​ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോള്‍ ഹാര്‍ഡ് റോക്​ കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും വിറ്റര്‍ ബെല്‍ഫോര്‍ട്ടും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ്​ ട്രംപ്​ പ്രസ്​താവന നടത്തിയത്​.

ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്​വിറ്റര്‍ ബെല്‍ഫോര്‍ട്ട്​ പോരാട്ടത്തി​ല്‍ കമ​േന്‍ററ്ററി​െന്‍റ റോളില്‍ ട്രംപ്​ എത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫോണിലൂടെ പ​​െങ്കടുത്ത ട്രംപിനോട്​ അവതാരകന്‍ താങ്കള്‍ക്ക്​​ ആരുടെയെങ്കിലും ഒപ്പം ബോക്​സിങ്ങില്‍ പ​െങ്കടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന്​ ചോദിക്കുകയായിരുന്നു. ‘എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാല്‍, ഞാന്‍ പ്രൊഫഷണല്‍ ബോക്​സര്‍മാരെ ഒഴിവാക്കും. എ​െന്‍റ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തില്‍ തോല്‍പ്പിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു‘-ട്രംപ്​ പറഞ്ഞു.

ഒരിക്കല്‍ എന്നെ അഴികള്‍ക്കുള്ളില്‍ ആക്കുമെന്നും ഞാന്‍ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്​സിങ്ങില്‍ ആദ്യത്തെ കുറച്ച്‌ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൈഡന്‍ വീഴുമെന്ന് ഞാന്‍ കരുതുന്നു‘-ട്രംപ്​ അവതാരകനോട്​ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വൈറലായി.