Friday, 24th January 2025
January 24, 2025

രാജ്യത്ത് കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നും കേരളത്തില്‍; ഇന്ത്യയില്‍ ഇന്ന് 34,973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 260

  • September 10, 2021 11:42 am

  • 0

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇപ്പോഴും ഭൂരിഭാഗവും കേരളത്തിലാണ്. മരണസംഖ്യയിലും പകുതിയോളം കേരളത്തില്‍നിന്ന് തന്നെയാണ്രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. മരണമടഞ്ഞവര്‍ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ഇതോടെ 3.31 കോടിയായി. 3.23 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2968 എണ്ണം വര്‍ദ്ധിച്ചു.

ഏറ്റവുമധികം കൊവിഡ് രോഗികളുള‌ളത് കേരളത്തിലാണ്. 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം.125 മരണങ്ങളും സ്ഥിരീകരിച്ചു. രണ്ടാമതുള‌ള മഹാരാഷ്‌ട്രയില്‍ 4219 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇവിടെ മരണമടഞ്ഞവരുടെ എണ്ണം 55 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.