രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതര്‍
September 8, 2021 2:40 pm
0
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3,91,256 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.
24 മണിക്കൂറിനിടെ 369 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രാജ്യത്ത് ആകെ മരണം 4,41,411 ആയി. 39,114പേര്‍ രോഗ മുക്തരായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം 70 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ വാക്സിന്‍ നല്‍കിയത് 78 ലക്ഷം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.