മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
September 8, 2021 11:02 am
0
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അത്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട മെക്സിക്കോ, ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്ബ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. 1985 സെപ്റ്റംബര്‍ 19 ന് മെക്സിക്കോ സിറ്റിയില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തു. 2017 ല്‍ 7.1 ഭൂകമ്ബത്തില്‍ 370 പേരാണ് മരിച്ചത്.