Friday, 24th January 2025
January 24, 2025

ചരിത്രം കുറിച്ച്‌​ അവനി ലേഖാര; ഒരു പാരലിമ്ബിക്​സില്‍ രണ്ട്​ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • September 3, 2021 1:09 pm

  • 0

ടോക്യോ: പാരലിമ്ബിക്​സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്​.എച്ച്‌​1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കിചൈനയുടെ ക്യൂപിങ്​ സാങ് സ്വര്‍ണവും ജര്‍മനിയുടെ നടാഷ ഹില്‍ട്രോ വെള്ളിയും നേടി. പാരലിമ്ബിക്​സില്‍ ഒരേ ഗെയിംസില്‍ രണ്ട്​ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി അവനി മാറി. ​

നേരത്തെ പാരലിമ്ബിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്​ (എസ്​.എച്ച്‌​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്​സിലെ ഇന്ത്യയുടെ 12ാം മെഡല്‍ നേട്ടമാണിത്​.

പാരലിമ്ബിക്​സ്​ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്​ ടോക്യോയിലേത്​. രണ്ട്​ സ്വര്‍ണം, ആറ്​ വെള്ളി, നാല്​​ വെങ്കലമാണ്​ ടോക്യോ പാരലിമ്ബിക്​സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്ബാദ്യം. അവാനല ലേഖാരയും (ഷൂട്ടിങ്​) സുമിത്​ ആന്‍റിലുമാണ്​ (ജാവലിന്‍ ത്രോ) സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്​.

ഭവിനബെന്‍ പ​േട്ടല്‍ (ടേബിള്‍ ടെന്നിസ്​), മാരിയപ്പന്‍ തങ്കവേലു, നിശാദ്, പ്രവീണ്‍ കുമാര്‍​ (ഹൈജംപ്​), യോഗേഷ്​ (ഡിസ്​കസ്​), ദേവേന്ദ്ര ജജാരിയ (ജാവലിന്‍) എന്നിവരാണ്​ വെള്ളി നേടിയ മറ്റ്​ താരങ്ങള്‍. സുന്ദര്‍ സിങ്​ (ജാവലിന്‍, ശരദ്​ (ഹൈജംപ്​), സിങ്​രാജ്​ (ഷൂട്ടിങ്​) എന്നിവരാണ്​ വെങ്കലമെഡല്‍ ജേതാക്കള്‍. ഡിസ്​കസ്​​േ​​ത്രായില്‍ വിനോദ്​കുമാര്‍ വെങ്കലം നേടിയെങ്കിലും പിന്നീട്​ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.