Friday, 24th January 2025
January 24, 2025

രാജ്യത്ത് 45,352 പുതിയ രോഗികള്‍, 32,097 രോഗികളും കേരളത്തില്‍

  • September 3, 2021 10:14 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,902,345 ആയിരാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 32,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 34,791 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,20,63,616 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,99,778 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

അതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 67,09,59,968 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 366 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,39,895 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,66,334 സാമ്ബിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്ബിളുകളുടെ എണ്ണം 52,65,35,068 ആയി ഉയര്‍ന്നു.