വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ്: ഇന്ത്യക്കാര്‍ക്ക് ജയില്‍ശിക്ഷ
November 13, 2019 9:55 am
0
വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അഞ്ച് ഇന്ത്യക്കാര്‍ക്ക് ജയില്‍ശിക്ഷ. ഒരു സിറിയക്കാരനെയും പിടികൂടിയിട്ടുണ്ട്. എണ്ണമേഖലയിലെ സ്വകാര്യ കരാര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണിവര്‍. കുവൈത്ത് എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയത്.
രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടാനായി നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്.അടുത്തഘട്ടത്തില്‍ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വേട്ടയില്‍ സ്വദേശി വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്