Friday, 24th January 2025
January 24, 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; അസമിലെ 21ഓളം ജില്ലകള്‍ വെള്ളത്തിനടിയില്‍

  • September 1, 2021 12:30 pm

  • 0

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. അസമില്‍ 21 ഓളം ജില്ലകള്‍ വെള്ളത്തിലാണ്ബ്രഹ്മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘം അസമില്‍ വ്യന്യസിച്ചിട്ടുണ്ട്. ദില്ലിയിലും മഹാരാഷ്ട്രയിലും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഹിമാലയന്‍ മേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലും കൊങ്കണ്‍ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.

ബീഹാറിലെ കനത്തമഴയെ തുടര്‍ന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മേലെയായി. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചിട്ടുണ്ട്..

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, ജാര്‍ഖണ്ട്, തെലങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. സെപ്റ്റംബര്‍ 6 വരെ കനത്ത മഴ തുടരുമെന്നാണാണ് മുന്നറിയിപ്പ്.