Friday, 24th January 2025
January 24, 2025

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേര്‍ക്ക് രോഗം

  • September 1, 2021 11:55 am

  • 0

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 41,965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 3,78,181 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2.61% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 65 കോടി 41 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഒരു കോടി 33 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ആണ് വിതരണം ചെയ്തത്. ഓഗസ്റ്റ് മാസത്തില്‍ 18 കോടി 3 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു.