പാചകവാതക വില വീണ്ടും കൂട്ടി;സിലിണ്ടറിന് 891.50 രൂപ
September 1, 2021 10:23 am
0
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692. 50 രൂപയായി.
കോവിഡ് കാലത്തും തുടര്‍ച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ് കേന്ദ്രം രണ്ടാഴ്ച മുമ്ബും പാചകവാതകത്തിന് 25 രൂപ കൂട്ടിയിരുന്നു . 15 ദിവസത്തിനുള്ളില്‍ 50 രൂപയാണ് സിലണ്ടറിന് കൂടിയത്.
മാര്‍ച്, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലും വിലകൂട്ടിയിരുന്നു. പാചകവാതകത്തിന് നല്‍കിയിരുന്ന സബ്സിഡി മുടങ്ങിയിട്ടും മാസങ്ങളായി. പെട്രോള്‍, ഡീസല്‍ വിലയും ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ധനവിലയും കൂട്ടിയുള്ള ജനദ്രോഹം .