9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്
August 30, 2021 4:07 pm
0
ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന് സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക.
ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷന്‍ കൊങ്കണ്‍‘ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീട് മാറ്റുകയായിരുന്നു. കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
ഹോളിവുഡ് സാങ്കേതികപ്രവര്‍ത്തകരും സിനിമയുടെ അണിയറയിലുണ്ടാകും. താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ പകുതിയോടുകൂടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പതിപ്പുകള്‍ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇറക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.