Thursday, 23rd January 2025
January 23, 2025

ഫസ്റ്റ്​ ക്ലാസ്​, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കല്‍ പ്രഖ്യാപിച്ച്‌​ സ്​റ്റുവര്‍ട്ട്​ ബിന്നി

  • August 30, 2021 3:58 pm

  • 0

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച ബൗളിങ്​ പ്രകടനം സ്വന്തം പേരിലുള്ള ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട്​ ബിന്നി രാജ്യാന്തര, ഫസ്റ്റ്​ ക്ലാസ്​ ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചുആറു ടെസ്​റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന്​ ട്വന്‍റി20യിലും ഇന്ത്യക്കായി കളിച്ച 37 കാരന്‍ 2016ലാണ്​ അവസാനമായി ദേശീയ ജഴ്​സിയില്‍ ഇറങ്ങിയത്​. പിന്നീടും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു.

ബംഗ്ലദേശിനെതിരെ 2014ല്‍ കുറിച്ച ഒമ്ബതു റണ്‍സിന്​ ആറു വിക്കറ്റ്​ എന്ന ഇന്ത്യന്‍ റെക്കോഡ്​ ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല. നാട്ടുകാരനായ അനില്‍ കും​െബ്ല വിന്‍ഡീസിനെതിരെ 2013ല്‍ നേടിയ 12 റണ്‍സിന്​ ആറു വിക്കറ്റ്​ എന്ന റെക്കോഡാണ്​ പഴങ്കഥയാക്കിയിരുന്നത്​. ആദ്യ ടെസ്റ്റില്‍ 78 റണ്‍സുമായി അരങ്ങേറ്റം ഗംഭീരമാക്കിയ താരം പ​േക്ഷ, ആറു ടെസ്റ്റുകളില്‍ നേടിയ ഏക അര്‍ധ സെഞ്ച്വറിയും അതാണ്​​. മീഡിയം പേസ്​ ബൗളിങ്ങുമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ കാലം വാണ ബിന്നി സ്വന്തം സംസ്​ഥാനമായ കര്‍ണാടക വിട്ട്​ അടുത്തിടെ നാഗലാന്‍ഡിനൊപ്പം ചേര്‍ന്നിരുന്നു.

17 വര്‍ഷത്തിനിടെ 95 ഫസ്റ്റ്​ ക്ലാസ്​ മത്സരങ്ങള്‍ കളിച്ച്‌​ 4796 റണ്‍സ്​ നേടിയിട്ടുണ്ട്​. 148 വിക്കറ്റുകളും. 2013-14, 2014-15 വര്‍ഷങ്ങളില്‍ രഞ്​ജി ട്രോഫി കിരീടംതൊട്ട കര്‍ണാടക ടീമില്‍ അവിഭാജ്യ സാന്നിധ്യമായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്​സി അണിയാന്‍ സാധിച്ചത്​ മികച്ച നേട്ടമായി കരുതുന്നതായി അദ്ദേഹം പ്രസ്​താവനയില്‍ പറഞ്ഞു.

മുന്‍ ലോകകപ്പ്​ ജേതാവ്​ റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട്​ ബിന്നി 100 ലിസ്റ്റ്​ എ മത്സരങ്ങളിലും 150 ട്വന്‍റി20കളിലും ഇറങ്ങിയിട്ടുണ്ട്​. .പി.എല്ലില്‍ രാജസ്​ഥാന്‍ റോയല്‍സ്​, മുംബൈ ഇന്ത്യന്‍സ്​, റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ എന്നിവക്കൊപ്പവും കളിച്ചു.

ലെവല്‍ 2 പരിശീലകനായി നാഷനല്‍ ക്രിക്കറ്റ്​ അക്കാദമിക്കൊപ്പമുള്ള താരം ഇനി പരിശീലക വേഷത്തില്‍ കൂടുതല്‍ തിളങ്ങും.