Thursday, 23rd January 2025
January 23, 2025

സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍

  • November 12, 2019 6:00 pm

  • 0

അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകളോടും കുട്ടികളോടും നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മുന്‍ എംഎല്‍എ പുനലൂര്‍ മധുവിന്റ ഡ്രൈവര്‍ മണിയാര്‍ സ്വദേശി വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി. വി. യു പി സ്കൂളിന് മുന്‍വശത്തായിരിന്നു സംഭവം. കുട്ടികളും സ്ത്രീകളും നടന്നു വരുന്ന സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാളെ നാട്ടുകാര്‍ ആദ്യം താക്കീതു ചെയ്യുകയായിരുന്നു. ഇതിന് മുമ്ബു ഇയാള്‍ സമാനമായ രീതിയില്‍ ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അന്നൊക്കെ നാട്ടുകാര്‍ താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു എന്നാല്‍, വീണ്ടും ഞരമ്ബു രോഗവുമായി ഇയാള്‍ രംഗത്തെത്തിയതോടെയാണ് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും ഇയാള്‍ക്കെതിരെ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.