രാജ്യത്ത് 42,909 പുതിയ കോവിഡ് രോഗികള്‍ ; 29,836 ഉം കേരളത്തില്‍
August 30, 2021 1:21 pm
0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 29,836 കേസുകളും കേരളത്തിലാണ്.
34,763 പേര്‍ സുഖം പ്രാപിച്ചു . 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,38,210 ആയി. നിലവില്‍ 3,76,324 സജീവ കേസുകളാണുള്ളത്.
24 മണിക്കൂറിനിടെ 31,14,696 വാക്‌സിന്‍ ഡോസാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ വാക്‌സിന്‍ ഡോസുകള്‍ 63.43 കോടി ആയി ഉയര്‍ന്നു .