“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു
August 30, 2021 12:16 pm
0
ടോക്കിയോ പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേടിയത്.
ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി വഴി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി കാഴ്ചവച്ചത്.