യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
August 30, 2021 10:21 am
0
ആഗ്ര: ഉത്തര്‍പ്രേദശിലെ ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.
അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി പ്രദേശവാസികള്‍ പറയുേമ്ബാള് എട്ടുമരണം മാത്രമാണ് വൈറല്‍ പനിയും ഡെങ്കിപ്പനിയും ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വാദം.
എന്നാല്‍, ഇന്ത്യ ടുഡെ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികളടക്കം 24 പേര്‍ നഗ്ല അമന്‍, കപവാലി ഗ്രാമങ്ങളിലായി മരിച്ചതായി പറയുന്നു. ആരോഗ്യവകുപ്പിെന്റ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് പ്രേ
ദശവാസികളുടെ ആരോപണം. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രത പുലര്‍ത്തിയാല്‍ നിരവധി മരണം ഒഴിവാക്കാമെന്നാണ് അവരുടെ പ്രതികരണം.
ശനിയാഴ്ചയാണ് 12 മരണം റിപ്പോര്‍ട്ട് ചെയ്തത്. നാലിനും 17 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. എന്നാല്‍, എട്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന് ഫിറോസാബാദ് സി.എം.ഒ ഡോ. നീത കുലക്ഷേത്ര പയുന്നു. മറ്റു മരണങ്ങള്‍ ഡെങ്കിപ്പനിയാണോ പകര്‍ച്ചപ്പനിയാണോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അവര്‍ പറയുന്നു.