Thursday, 23rd January 2025
January 23, 2025

സംവിധാനം ഞാന്‍ ആലോചിച്ചിട്ടില്ല – ശ്രീനാഥ് ഭാസി

  • August 27, 2021 1:01 pm

  • 0

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നുതാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. നടന്റെ വാക്കുകളില്‍ നിന്നും

സോഷ്യല്‍ മീഡിയ അത്ര സോഷ്യല്‍ അല്ലാത്തത് കാരണം ഞാന്‍ കുറച്ച്‌ ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രൊമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റിയൊന്നും ഇല്ല. അല്ലാതെ ഉപയോഗിക്കുബോള്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്‌ട് ആവും. സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്‌ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും, ചീത്തയും തിരിച്ചറിയണം.

എല്ലാത്തിലും, നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നും നല്ലത് എടുക്കുക. നമുക്ക് ചോയ്‌സ് ഉണ്ടല്ലോ. ഹോമിലെ ആന്റണിയെ പോലെ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. അതൊരു തലവേദനയുളള ജോലിയാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല”